പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ജനം നാളെ വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചാരണം

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ജനം നാളെ വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചാരണം

പാലക്കാട്: കൊട്ടിക്കലാശത്തിന്റെ അവസാനം വരെ ആവേശം അലയടിച്ച പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജനം നാളെ വിധിയെഴുതും. നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തുക എന്നതാകും മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും ലക്ഷ്യം. മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്.

ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലത്തില്‍ ഭൂരിപക്ഷം ഒരിഞ്ച് പോലും കുറയാതെ നിലനിര്‍ത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. ഒറ്റക്കെട്ടായാണ് യുഡിഎഫ് നേതാക്കള്‍ പാലക്കാടിനായി പ്രവര്‍ത്തിച്ചത്. സന്ദീപ് വാര്യരുടെ സസ്‌പെന്‍സ് വരവും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം കൂട്ടിയിട്ടുണ്ട്.

അതേസമയം പല തവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം. കോണ്‍ഗ്രസ് വിട്ടുവന്ന പി. സരിനെ മികച്ച രീതിയിലാണ് പാര്‍ട്ടി പാലക്കാട് പ്രതിഷ്ഠിച്ചത്. കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗത്തിന് പ്രാധാന്യമുള്ള മണ്ഡലത്തില്‍ ഇപ്രാവശ്യം ജയിച്ച് കയറാമെന്നുള്ള പ്രതീക്ഷയാണ് മുന്നണിക്കുള്ളത്. പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് നിയമസഭയില്‍ കൂടി ഒരു പ്രാതിനിധ്യം കൊണ്ടുവരിക എന്നതും പ്രധാനമാണ്.

2021 ല്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ നേടിയ വോട്ടുകളും മറികടന്ന്, നിയമസഭാ എന്ന ഒറ്റ ലക്ഷ്യത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ പാലക്കാട്ടെ ജനങ്ങള്‍ക്കിടയില്‍ ജനകീയനുമാണ്. എന്നാല്‍ അവസാന നിമിഷം ഉണ്ടായ സംഘടനാപരമായ പ്രശ്‌നങ്ങളും, സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്കും പാര്‍ട്ടി അനുഭാവികളല്ലാത്ത വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കും എന്നത് വളരെ പ്രധാനമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.