സൗജന്യം ഇല്ല! തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി ടിക്കറ്റിന് ഇനി മുതല്‍ 10 രൂപ നല്‍കണം

സൗജന്യം ഇല്ല! തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി ടിക്കറ്റിന് ഇനി മുതല്‍ 10 രൂപ നല്‍കണം

തിരുവനന്തപുരം: സൗജന്യമായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി ടിക്കറ്റിന് ഇനി മുതല്‍ 10 രൂപ ഫീസ് നല്‍കണം. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ഒപി ടിക്കറ്റിന് 20 രൂപ ഈടാക്കണമെന്നായിരുന്നു സമിതിയുടെ അജണ്ടയില്‍ ഉണ്ടായിരുന്നത്.

വിഷയം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ ഓഫീസില്‍ ആശുപത്രി വികസന സമിതിയുടെ യോഗം ചേര്‍ന്നിരുന്നു. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിലാണ് ഇനി മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാന്‍ തീരുമാനിച്ചത്.

അതേസമയം ഫീസ് അടാക്കുന്നതില്‍ നിന്നും ബിപിഎല്‍ വിഭാഗക്കാരെ ഒഴിവാക്കിയിട്ടുണ്ട്. 75 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റിന് നിരക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മറ്റ് മെഡിക്കല്‍ കോളജുകളില്‍ ഇത്തരത്തില്‍ ഫീസ് ഇടക്കുന്നുണ്ടെന്ന ന്യായീകരണം ഉന്നയിച്ചാണ് പുതിയ തീരുമാനം.

20 രൂപ ഈടാക്കണമെന്ന ആശുപത്രി വികസനസമിതിയുടെ ആവശ്യത്തെ എതിര്‍ത്ത പ്രതിപക്ഷം യോഗം പൂര്‍ത്തിയാക്കാതെ
മടങ്ങിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.