ഇനി ക്ലൈമാക്‌സ്: പാലക്കാട് വിധിയെഴുതി: 70.51 ശതമാനം പോളിങ്

ഇനി ക്ലൈമാക്‌സ്: പാലക്കാട് വിധിയെഴുതി: 70.51 ശതമാനം പോളിങ്

പാലക്കാട്: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയം അവസാനിച്ചു. ഫലമറിയാന്‍ ഇനി രണ്ട് ദിവസത്തെ കാത്തിരിപ്പ്. 70.51 ശതമാനം പോളിങാണ് പാലക്കാട് രേഖപ്പെടുത്തിയത്.

പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടര്‍മാരുടെ നീണ്ട ക്യൂവായിരുന്നു. ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് പ്രത്യേകം ടോക്കണ്‍ നല്‍കിയിരുന്നു. രാവിലെ ഏഴ് മുതല്‍ തന്നെ പോളിങ് ആരംഭിച്ചിരുന്നു. തുടക്കത്തില്‍ കൂടുതല്‍ ആളുകള്‍ പോളിങ് ബൂത്തിലേക്ക് എത്തിയെങ്കിലും പിന്നീട് മന്ദഗതിയിലായി. വൈകുന്നേരത്തോടെ ബൂത്തുകള്‍ വീണ്ടും സജീവമാവുകയായിരുന്നു.

മൂന്ന് മുന്നണികളും ശക്തമായ പോരാട്ടമാണ് ഇത്തവണ കാഴ്ചവച്ചത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനൊപ്പമായിരുന്നു പാലക്കാട്ടെ ജനങ്ങള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.