കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര നടനും പഴയകാല പ്രമുഖ നടന്‍ ബാലന്‍ കെ. നായരുടെ മകനുമായ മേഘനാഥന്‍ അന്തരിച്ചു. 60 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ ആയിരുന്നു അന്ത്യം.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു അന്ത്യം.
1983 ല്‍ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമന്‍ തുടങ്ങി 50 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദേഹം ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. 2022ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം. സംസ്‌കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ നടക്കും.