തിരുവനന്തപുരം: വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് കുതിച്ചുയരുകയാണ്. വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ പ്രിയങ്കയുടെ ലീഡ് ഒന്നര ലക്ഷത്തോട് അടുക്കുകയാണ്. 1,40,524 ആണ് ഇപ്പോഴത്തെ ലീഡ് നില.
പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ തുടങ്ങിയ ലീഡ് കൃത്യമായി ഉയരുന്ന കാഴ്ചയാണ് വയനാട്ടില്‍ കാണാന്‍ സാധിക്കുന്നത്. എതില്‍ സ്ഥാനാര്‍ത്ഥികളായ സത്യന്‍ മൊകേരിക്കോ, നവ്യ ഹരിദാസിനോ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇടയ്ക്ക് ആയിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലെത്തിയിരുന്നെങ്കിലും ഇപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി 400 വോട്ടുകള്‍ക്ക് മുന്നിലാണ്. എന്നാല്‍ യുഡിഎഫ് കോട്ടകളായ പഞ്ചായത്തുകള്‍ ഇനി എണ്ണാനുണ്ട് എന്നതാണ് അവരുടെ പ്രതീക്ഷ.
ചേലക്കരയില്‍ വിജയം ഉറപ്പിച്ച് ഇടത് സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപിന്റെ ലീഡ് തുടര്‍ച്ചയായി ഉയരുകയാണ്. 8567 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ പ്രദീപിനുള്ളത്.