പ്രിയങ്കയുടെ ലീഡ് മൂന്നര ലക്ഷത്തിലേക്ക്; പാലക്കാട് രാഹുലിന്റെ കുതിപ്പ്: ചേലക്കരയില്‍ ഇടത് ആഘോഷം തുടങ്ങി

പ്രിയങ്കയുടെ ലീഡ് മൂന്നര ലക്ഷത്തിലേക്ക്; പാലക്കാട് രാഹുലിന്റെ കുതിപ്പ്: ചേലക്കരയില്‍ ഇടത് ആഘോഷം തുടങ്ങി

കൊച്ചി: വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ കുതിപ്പ് തുടരുന്നു. ലീഡ് മൂന്നര ലക്ഷത്തോട് അടുക്കുന്നു. 3,35,158 ആണ് ഇപ്പോഴത്തെ ലീഡ്. ഈ നില തുടര്‍ന്നാല്‍ പ്രിയങ്കയുടെ ഭൂരിപക്ഷം നാല് ലക്ഷം കടക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അപ്രതീക്ഷിത മുന്നേറ്റം തുടരുന്നു. 16,611 വോട്ടുകളുടെ ലീഡ് രാഹുലിന് നിലവിലുണ്ട്. ചേലക്കരയില്‍ എല്‍.ഡി.എഫിലെ യു.ആര്‍. പ്രദീപ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. 12067 വോട്ടിന്റെ ലീഡുണ്ട്. മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.