കൊച്ചി: ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍. പ്രദീപ് വിജയിച്ചു.
12122 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെയാണ് പ്രദീപ് പരാജയപ്പെടുത്തിയത്. അവസാന കണക്കെടുക്കുമ്പോള്‍ ഭൂരിപക്ഷത്തില്‍ ചെറിയ മാറ്റമുണ്ടായേക്കാം.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ കുതിപ്പ് തുടരുന്നു. ലീഡ് മൂന്നര ലക്ഷത്തോട് അടുക്കുന്നു. 3,51,278 ആണ് ഇപ്പോഴത്തെ ലീഡ്. ഈ നില തുടര്‍ന്നാല്‍ പ്രിയങ്കയുടെ ഭൂരിപക്ഷം നാല് ലക്ഷം കടക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അപ്രതീക്ഷിത മുന്നേറ്റം തുടരുന്നു. 20,288 വോട്ടുകളുടെ ലീഡ് രാഹുലിന് നിലവിലുണ്ട്.