പ്രിയങ്ക വയനാടിന്റെ പ്രിയങ്കരി: കന്നിയങ്കം കലക്കി; കനത്ത ഭൂരിപക്ഷം

 പ്രിയങ്ക വയനാടിന്റെ പ്രിയങ്കരി: കന്നിയങ്കം കലക്കി; കനത്ത ഭൂരിപക്ഷം

കല്‍പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് വിസ്മയ വിജയം. പോളിങ് ശതമാനം കുറഞ്ഞിട്ടും രാഹുല്‍ ഗാന്ധിയുടെ 2024 ലെ ഭൂരിപക്ഷവും മറികടന്നായിരുന്നു പ്രിയങ്കയുടെ കുതിപ്പ്.

4,08,036 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പ്രിയങ്കയുടെ കന്നി വിജയം. യുഡിഎഫ് നേതാക്കള്‍ തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ പറഞ്ഞിരുന്ന നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം വയനാട്ടുകാര്‍ പ്രിയങ്കയ്ക്ക് നല്‍കി. തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയാണ് പ്രിയങ്ക ഗാന്ധി മുന്നേറിയത്.

സത്യന്‍ മൊകേരിയെപ്പോലെ മണ്ഡലത്തില്‍ സുപരിചിതനായ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചിട്ടും കാര്യമായ വോട്ടു പിടിക്കാനാകാത്തത് ഇടത് പക്ഷത്തിന് തിരിച്ചടിയായി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലത്തില്‍ നവ്യ ഹരിദാസ് എന്ന താരതമ്യേന ജൂനിയറായ വനിതാ നേതാവിനെയാണ് ബിജെപി ഇത്തവണ കളത്തിലിറക്കിയത്. പോരാട്ടത്തില്‍ അവര്‍ക്കും കാര്യമായ ചലനമുണ്ടാക്കാനായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.