തിരുവനന്തപുരം: സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനർക്രമീകരിച്ചു. ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 30 വരെയാണ് പുതുക്കിയ തൊഴില്‍ സമയത്തിന്റെ കാലാവധി. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും.
ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയുള്ള സമയങ്ങളില്‍ എട്ടു മണിക്കൂറായി മാറ്റിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ പരിശോധന നടത്തും. കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് ദൈനംദിന പരിശോധന നടത്തും.