തൃശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേയ്ക്ക് തടി ലോറി പാഞ്ഞുകയറി: അഞ്ച് മരണം; ആറ് പേര്‍ക്ക് പരിക്ക്

തൃശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേയ്ക്ക് തടി ലോറി പാഞ്ഞുകയറി: അഞ്ച് മരണം; ആറ് പേര്‍ക്ക് പരിക്ക്

തൃശൂര്‍: നാട്ടികയില്‍ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ച് പേര്‍ മരിച്ചു. കാളിയപ്പന്‍ (50), ജീവന്‍ (4), വിശ്വ (1) നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. നാടോടികളാണ് മരിച്ച അഞ്ച് പേരും. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പടും.

പുലര്‍ച്ചെ നാലിന് നാട്ടിക ജെ.കെ തിയേറ്ററിനടുത്താണ് ദാരുണമായ സംഭവം ഉണ്ടായത്. കിടന്നുറങ്ങിയ സംഘത്തില്‍ 11 പേര്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് പെരുമ്പാവൂരിലേയ്ക്ക് പോകുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ബാരിക്കേഡ് തകര്‍ത്തു വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.