റാസൽ ഖൈമ : റാസൽ ഖൈമയിലെ മലമുകളിൽ 3000 അടി ഉയരത്തിൽ കുടുങ്ങിയ രണ്ട് ഏഷ്യക്കാരായ വിനോദസഞ്ചാരികളെ രക്ഷപെടുത്തി പൊലീസ് എയർ വിങ്ങ്. ഒരു പുരുഷനെയും സ്ത്രീയെയുമാണ് സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗത്തിൻറെ സഹായത്തോടെ പൊലിസ് രക്ഷപെടുത്തിയത്.
രണ്ട് വിനോദസഞ്ചാരികൾ മലകയറ്റത്തിനിടെ തളർന്ന് അവശരായെന്ന സന്ദേശം ലഭിച്ച ഉടൻ തന്നെ എയർ വിംഗ് വിഭാഗത്തിൻറെ ഹെലികോപ്റ്ററുകളിലൊന്ന് സ്ഥലത്തേക്ക് അയച്ചിരുന്നു.
മലനിരകളിലൂടെയും താഴ്‌വരകളിലൂടെയും നടക്കുമ്പോൾ പർവതാരോഹകരും ഹൈക്കിംഗ് പ്രേമികളും ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലിസ് അഭ്യർഥിച്ചു. ദുർഘടമായ പ്രദേശങ്ങളിലേക്കോ ഉയർന്ന ഉയരങ്ങളിലേക്കോ കയറുന്നത് ഒഴിവാക്കണമെന്ന് പൊലീസ് നിർദേശിച്ചു.