റായ്പൂര്‍: ഝാര്‍ഖണ്ഡില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനിടെ ആയിരുന്നു ഏറ്റുമുട്ടല്‍.
തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് ശശികാന്ത് ഗഞ്ചുവിനെ അന്വേഷിച്ചാണ് ഓപ്പറേഷന്‍ നടന്നത്. കേദല്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്നും ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നുമായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.
സൈന്യത്തെ കണ്ടയുടനെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഹൈദര്‍നഗര്‍ സന്തന്‍ കുമാര്‍, സുനില്‍ റാം എന്നിവരാണ് വീരമൃത്യു വരിച്ചത്.