തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തല്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
രാഹുലിന്റെ ലാപ്ടോപും ഫോണും പൊലീസ് പിടിച്ചെടുത്തു. ഇന്ന് വൈകിട്ടാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. എ.ആര്‍ ക്യാമ്പിലെത്തിച്ചാണ് ചോദ്യം ചെയ്തത്. അതിജീവിതയുടെ പരാതിയിലാണ് നടപടി.
അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ വിഡിയോ അപ്ലോഡ് ചെയ്തത് ലാപ്ടോപില്‍ നിന്നാണെന്നാണ് രാഹുല്‍ പൊലീസിന് നല്‍കിയ മൊഴി. പിന്നീട് ഫോണിലും ഇതേ വിഡിയോ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ഫോണും പൊലീസ് പിടിച്ചെടുത്തത്. അതിനിടെ സമാന കേസില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കോസെടുത്തിട്ടുണ്ട്.