തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ സമരം തിരിച്ചടിയാകുമെന്ന് ബോധ്യമായപ്പോള്‍ സര്‍ക്കാരിനെ തിരുത്തി സി.പി.എം. വിഷയത്തില്‍ ചര്‍ച്ച വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ഇക്കാര്യത്തില്‍ അടിയന്തിര നടപടി വേണമെന്ന് ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രികൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പക്ഷേ, മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കില്ല. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയേക്കും. പ്രതിപക്ഷം വിഷയം രാഷ്ട്രീയമായി ഉപയോഗിച്ച് മുതലെടുപ്പ് നടത്തുന്നത് തടയനാണ് പാര്‍ട്ടിയുടെ ശ്രമം. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ ബോധ്യപ്പെടുത്തും. ഉദ്യോഗാര്‍ഥികള്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്നും ഏത് സമയത്തും ചര്‍ച്ചയ്ക്കായി കടന്നുവരാമെന്നും മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.