പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; പുതുവത്സര വെടിക്കെട്ട് ആറിടങ്ങളിൽ

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; പുതുവത്സര വെടിക്കെട്ട് ആറിടങ്ങളിൽ

ദുബായ്: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആറ് സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗം നടത്തുമെന്ന് ദുബായ് അധികൃതർ അറിയിച്ചു

ബുർജ് പാർക്ക്, ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, അൽ സീഫ്, ബ്ലൂവാട്ടേഴ്സ് ആൻഡ് ദി ബീച്ച്, ജെബിആർ, ഹത്ത എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗം നടക്കുക. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ കരിമരുന്ന് പ്രയോഗവും ഈജിപ്ഷ്യൻ ഗായകൻ മഹ്മൂദ് എൽ എസ്സെലിയുടെ പ്രത്യേക പ്രകടനവും നടക്കും.

ബുർജ് പാർക്കിൽ, ഡൗണ്ടൗൺ ദുബായിലെ ആകാശം കരിമരുന്ന് പ്രയോഗങ്ങളാൽ തിളങ്ങും. ഗ്ലോബൽ വില്ലേജിൽ, ഡിസംബർ 31 ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് ആരംഭിച്ച് പുലർച്ചെ ഒരുമണിക്ക് അവസാനിക്കുന്ന ഏഴ് ആഘോഷ - കൗണ്ട്ഡൗൺ നടക്കും.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.