കുവൈറ്റ് സിറ്റി: മാർത്തോമ സഭയുടെ ചെന്നൈ - ബാംഗ്ലൂർ ഭദ്രാധിപൻ റൈറ്റ് റവ. ഡോ. ഗ്രിഗോറിയസ് മാർ സ്റ്റെഫാനോസ് എപ്പിസ്കോപ്പ കുവൈറ്റിൽ എത്തിച്ചേർന്നു. കുവൈറ്റ് സിറ്റി മാർത്തോമ പാരീഷിൻ്റെ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകളിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.
ഡിസംബർ 25 ന് വൈകിട്ട് ആറിന് കുവൈറ്റ് സിറ്റിയിലെ എൻ ഇ സി കെ യിൽ നടക്കുന്ന തിരുപ്പിറവി ശുശ്രൂഷകൾക്ക് റവ.ഡോ. ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസ് മുഖ്യകാർമ്മികത്വം വഹിക്കും. ഇടവക വികാരി ഫാ. ഫിനോ തോമസ് സഹകാർമ്മികനായിരിക്കും