ബഹ്റൈനിലേക്കുള്ള വിമാനയാത്രക്കിടെ എറണാകുളം സ്വദേശി നിര്യാതനയി; മൃതദേഹം മസ്കറ്റിൽ

ബഹ്റൈനിലേക്കുള്ള വിമാനയാത്രക്കിടെ എറണാകുളം സ്വദേശി നിര്യാതനയി; മൃതദേഹം മസ്കറ്റിൽ

മസ്‌ക്കറ്റ്: കൊച്ചിയിൽനിന്നും ബഹ്റൈനിലേക്കുള്ള യാത്രക്കിടെ എറണാകുളം സ്വദേശി വിമാനത്തിൽ വച്ച് നിര്യാതനയി. ആലുവ യു സി കോളേജ് സ്വദേശി തോമസ് അബ്രഹാം മണ്ണിൽ (74) ആണ് മരിച്ചത്.

ശാരീരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മസ്കറ്റിൽ ഇറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.

പരേതനായ മണ്ണിൽ അബ്രഹാം തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകനാണ്. ബഹ്റൈനിലുള്ള മകനും ഓ ഐ സി സി ബഹ്‌റൈൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായ നിധീഷ് അബ്രഹാം സ്‌കറിയയുടെയും കുടുംബത്തിന്റെയും അടുത്തേയ്ക്കുള്ള യാത്രയിലായിരുന്നു തോമസ് അബ്രഹാമും ഭാര്യ ലിജിനു അബ്രഹാമും.

മസ്കറ്റിലുള്ള കിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുവാനുള്ള നടപടികൾ ഒമാനിലെ മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ദിഖ് ഹസ്സന്റെയും ഇൻകാസ് - ഒഐസിസി പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നുവരികയാണ്. മറ്റു മക്കൾ: നിഷാന്ത് (കുവൈറ്റ്) നിനീഷ് (യു. കെ).

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.