ഇലഞ്ഞി കൈപ്പെട്ടിയില്‍ വി.ജെ ജോണ്‍സണ്‍ അമേരിക്കയില്‍ നിര്യാതനായി

ഇലഞ്ഞി കൈപ്പെട്ടിയില്‍ വി.ജെ ജോണ്‍സണ്‍ അമേരിക്കയില്‍ നിര്യാതനായി

കാരി (നോര്‍ത്ത് കരോലിന): ഇലഞ്ഞി (ആലപുരം) കൈപ്പെട്ടിയില്‍ വി.ജെ ജോണ്‍സണ്‍ അമേരിക്കയില്‍ നിര്യാതനായി. 51 വയസായിരുന്നു. പരേതനായ ഡോ. വി.യു ജോണിന്റെയും ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന ത്രേസ്യാമ്മയുടെയും മകനാണ് വി.ജെ ജോണ്‍സണ്‍.

രാമപുരം പള്ളിവാതുക്കല്‍ കുടുംബാംഗമായ ഡോ. ഡെറ്റി ജോണ്‍സണ്‍ (അനസ്തറ്റിസ്റ്റ്, യുഎന്‍സി റെക്‌സ്, റാലി) ഭാര്യയാണ്. മകള്‍ കെയ്റ്റ്‌ലിന്‍ ട്രീസ (ബ്രൗണ്‍ യൂണിവേഴ്‌സിറ്റി -റോഡ് ഐസലാന്‍ഡ്) കോളജ് വിദ്യാര്‍ത്ഥിയാണ്. മകന്‍ ആല്‍ബെന്‍ ഷോണ്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ഇംഗ്ലീഷിലും അമേരിക്കയിലും ജോലി ചെയ്തിരുന്ന ജോണ്‍സണ്‍ ഇപ്പോള്‍ യുഎന്‍സി റെക്‌സ് ഹോസ്പിറ്റല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു. ഏതാനും മാസങ്ങളായി അസുഖ ബാധിതനായ ജോണ്‍സണ്‍ ഹൃദ്രോഗബാധയെ തുടര്‍ന്നാണ് നിര്യാതനായത്.

നോര്‍ത്ത് കരോളിനയിലെ ലൂര്‍ദ്മാതാ സീറോമലബാര്‍ പള്ളിയിലെ സജീവസാന്നിധ്യമായിരുന്ന ജോണ്‍സണ്‍ അവിടുത്തെ മലയാളി അസോസിയേഷനിലും (GCKA) സജീവ പ്രവര്‍ത്തകനായിരുന്നു. ജനുവരി രണ്ട് വ്യാഴം വൈകുന്നേരം ആറ് മുതല്‍ ഒന്‍പത് വരെ ലൂര്‍ദ്ദ്മാതാ സീറോമലബാര്‍ പള്ളിയില്‍ (Lourdes Matha Catholic Church, 1400 Vision Dr. Apex, NC - 27523) പൊതുദര്‍ശനവും തുടര്‍ന്ന് ജനുവരി മൂന്ന് വെള്ളിയാഴ്ച രാവിലെ 10 ന് സംസ്‌കാരവും നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.