വീണ്ടും കൂപ്പുകുത്തി രൂപ; ഓഹരി വിപണിയും നഷ്ടത്തില്‍

വീണ്ടും കൂപ്പുകുത്തി രൂപ; ഓഹരി വിപണിയും നഷ്ടത്തില്‍

മുംബൈ: ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂന്ന് പൈസയുടെ ഇടിവാണ് നേരിട്ടത്. ഒരു ഡോളറിന് 85.78 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഓരോ ദിവസം കഴിയുന്തോറും രൂപ കൂടുതല്‍ ഇടിവിലേക്ക് പോകുന്നതില്‍ സാമ്പത്തിക രംഗം ആശങ്കയിലാണ്.

ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതുമാണ് രൂപയെ ബാധിക്കുന്നത്. ഇറക്കുമതിക്കാരുടെ ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയുടെ ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

അതേസമയം ഇന്നലെ ശക്തമായി മുന്നേറിയ ഓഹരി വിപണി ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്സ് 400 ഓളം പോയിന്റാണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. റിലയന്‍സ്, ഹീറോ മോട്ടോകോര്‍പ്പ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.