ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭാവം ചൂണ്ടികാട്ടിയാണ് സിബിഐ കേസ് മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുന്നില്‍ വെച്ചത്. അതി ശക്തമായ വാദവുമായി സിബിഐ വന്നാല്‍ മാത്രമേ ഹര്‍ജി നിലനിക്കുകയുള്ളുവെന്ന് ജസ്റ്റിസ് യുയു ലളിത് സിബിഐയ്ക്ക് നേരത്തെ തന്നെ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയും പ്രതിപട്ടികയിലുള്ള കസ്തൂരി രംഗ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയുമാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരുന്നത്.