ക്രൈസ്തവര്‍ക്കെതിരായി ചാണ്ടി ഉമ്മന്റെ അധിക പ്രസംഗം: പരാതി കോടതി ഫയലില്‍ സ്വീകരിച്ചു

ക്രൈസ്തവര്‍ക്കെതിരായി ചാണ്ടി ഉമ്മന്റെ അധിക പ്രസംഗം:  പരാതി കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: ലോകത്ത് ക്രിസ്ത്യന്‍ പള്ളികള്‍ ഡാന്‍സ് ബാറുകളായി മാറുന്നുവെന്ന് വിവാദ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് യുവ നേതാവ് ചാണ്ടി ഉമ്മനെതിരെ കേസെടുക്കണമെന്ന പരാതി എറണാകുളം സിജെഎം കോടതി ഫയലില്‍ സ്വീകരിച്ചു. മലപ്പുറം തെന്നലയില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ചാണ്ടി ഉമ്മന്‍ ആവേശഭരിതനായി അധിക പ്രസംഗം നടത്തിയത്.

ചാണ്ടി ഉമ്മനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച എറണാകുളം സിജെഎം കോടതി കൂടുതല്‍ നടപടികള്‍ക്കായി കേസ്  മാറ്റി. മതസ്പര്‍ദ വളര്‍ത്തുന്നത് കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153, 295എ എന്നീ വകുപ്പുകള്‍ പ്രകാരം ചാണ്ടി ഉമ്മനെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. പ്രസംഗത്തെ ശക്തമായി വിമര്‍ശിച്ച് നേരത്തേ കെസിബിസിയും രംഗത്തെത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.