സഭയ്ക്ക് രാഷ്ട്രീയ താല്പര്യങ്ങളില്ല; യാക്കോബായ സഭ

സഭയ്ക്ക് രാഷ്ട്രീയ താല്പര്യങ്ങളില്ല; യാക്കോബായ സഭ

കൊച്ചി: ഒരു മുന്നണിയേയും അകറ്റി നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ച്‌ യാക്കോബായ സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്. ഇപ്പോൾ സഭയ്ക്ക് രാഷ്ട്രീയ താല്പര്യങ്ങളില്ല എന്നാൽ ഭാവിയിൽ ഉണ്ടായേക്കാം. സഭയില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. നിലവില്‍ മൂന്ന് മുന്നണികളോടും ഒരു പോലെയുള്ള സമീപനമാണ് ഉള്ളതെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

എറണാകുളം ജില്ലയില്‍ പല മണ്ഡലങ്ങളിലും സഭ നിര്‍ണായക സ്വാധീനം പുലര്‍ത്തുന്നുണ്ട്. ശബരിമലയും പള്ളി തര്‍ക്ക വിധിയും കൂട്ടി കുഴച്ചത് യുഡിഫിലെ ഒരു നേതാവാണെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് വിമര്‍ശിച്ചു. സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇപ്പോള്‍ ആലോച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.