കൊടും തണുപ്പില്‍ ചൂടിനായി മുറിയില്‍ തീ കൂട്ടി; കുവൈറ്റില്‍ വിഷപ്പുക ശ്വസിച്ച് മൂന്ന് ഇന്ത്യക്കാര്‍ക്ക് മരണം

കൊടും തണുപ്പില്‍ ചൂടിനായി മുറിയില്‍ തീ കൂട്ടി; കുവൈറ്റില്‍ വിഷപ്പുക ശ്വസിച്ച് മൂന്ന് ഇന്ത്യക്കാര്‍ക്ക് മരണം

കുവൈറ്റ് സിറ്റി: കൊടും തണുപ്പില്‍ നിന്നും രക്ഷനേടാന്‍ താമസിക്കുന്ന മുറിയില്‍ തീ കൂട്ടി കിടന്ന മൂന്ന് ഇന്ത്യക്കാര്‍ ശ്വാസം മുട്ടി മരിച്ചു. വീട്ടുജോലിക്കാരായ തമിഴ്‌നാട് മംഗല്‍പേട്ട് സ്വദേശികള്‍ മുഹമ്മദ് യാസിന്‍ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാന്‍ സ്വദേശിയുമാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മറ്റൊരു തമിഴ്‌നാട്ടുകാരന്‍ അപകടനില തരണം ചെയ്തിട്ടില്ല. സ്പോൺസറുടെ തോട്ടത്തിൽ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച തീക്കനൽ തണുപ്പകറ്റാനായി താമസ സ്ഥലത്ത് കൊണ്ടുപോയി വയ്ക്കുകയായിരുന്നു.

മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് അപകട കാരണമെന്നാണ് വിവരം. ദുരന്തം നടന്ന വഫ്ര മേഖലയിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.