ദുബായ് : ജബൽ അലി മലയാളം കാത്തലിക് കമ്മ്യൂണിറ്റി (JMCC) സംഘടിപ്പിക്കുന്ന വാർഷികാഘോഷം "ഗ്രാസിയ "സ്നേഹ സംഗമം ഇന്ന് ജബൽ അലി സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ദേവാലയത്തിൽ നടക്കും. 7.30 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ഉൾപ്പെടുന്ന സ്നേഹസംഗമം നടക്കും
പ്രഗത്ഭരായ ജെഎംസിസി താരങ്ങൾ അവതരിപ്പിക്കുന്ന അമ്മയെ ആണെനിക്കിഷ്ടം (I love my mother) എന്ന നാടകം ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികൾ സംഗമത്തിൽ അരങ്ങേറും. ഇടവകയിലെ എല്ലാ വിശ്വാസികളെയും പരിപാടിയിൽ പങ്കെടുക്കുന്നതിനായി ക്ഷണിക്കുന്നതായി ഇടവക അസി.വികാരി ഫാ. അനൂപ് പൗലോസും മലയാളം കമ്യൂണിറ്റി കോർഡിനേറ്റർ ടോം ജോസും അറിയിച്ചു.