അഗ്നിരക്ഷാ സേനയില്‍ ഇനി വനിതകളും

അഗ്നിരക്ഷാ സേനയില്‍ ഇനി വനിതകളും

പാലക്കാട്: അഗ്നിരക്ഷാസേനയില്‍ സംസ്ഥാനത്താദ്യമായി ഹോംഗാര്‍ഡായി ആറ് വനിതകളെ പാലക്കാട്ട് നിയമിച്ചു. പാലക്കാട്ട് അട്ടപ്പാടി സ്വദേശികളും ആദിവാസി വിഭാഗക്കാരുമായ ആറുപേരെയാണ് നിയമിച്ചത്. കേരളാ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസ് വകുപ്പിനുകീഴില്‍ വനിതാ ഹോംഗാര്‍ഡുകളെ നിയമിക്കണമെന്ന ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശത്തിന്റെ ഭാഗമായാണ് നിയമനം.

സേനയിലെ 3,000 ഹോംഗാര്‍ഡ് ഒഴിവില്‍ 30ശതമാനം വനിതകള്‍ക്കായി നീക്കിവെക്കാനാണ് ഉത്തരവ്. ഇനി മറ്റു ജില്ലകളിളും വനിതകളെ ഉടന്‍ നിയമിക്കും. ശാരീരികക്ഷമതാ പരീക്ഷയുടെയും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും മറ്റും അടിസ്ഥാനത്തിലായിരുന്നു നിയമനം. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഇവരെ അഗ്നിരക്ഷാസ്റ്റേഷനുകളില്‍ നിയമിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.