പ്രവാസ ലോകത്തെ ശ്രദ്ധേയമായ വ്യക്തിത്വം; ബിജു ജോസഫ് കുന്നുംപുറത്തിന്റെ മസ്തിഷക മരണം സ്ഥിരീകരിച്ചു; അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം നൽകി കുടുംബം

പ്രവാസ ലോകത്തെ ശ്രദ്ധേയമായ വ്യക്തിത്വം; ബിജു ജോസഫ് കുന്നുംപുറത്തിന്റെ മസ്തിഷക മരണം സ്ഥിരീകരിച്ചു; അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം നൽകി കുടുംബം

അബുദാബി: യുഎഇയിലെ കലാസാംസ്കാരിക ആത്മീയ രംഗങ്ങളിലെ നിറസാന്നിധ്യവും സാഹിത്യകാരനുമായിരുന്ന ബിജു ജോസഫ് കുന്നുംപുറത്തിന്റെ മസ്തിഷക മരണം സ്ഥിരീകരിച്ചു. ഫെബ്രുവരി ആറിന് സ്ട്രോക്ക് വന്നതിനെ തുടർന്ന് അജ്മാനിലെ ഷെയ്ക്ക് ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ പത്ത് ദിവസങ്ങളിലായി വെന്റിലേറ്ററിൽ തുടരുന്ന ബിജു ജോസഫിന്റെ മസ്തിഷ്ക മരണം കഴിഞ്ഞ ദിവസം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്ന് അദേഹത്തിന്റെ മുൻ ആഗ്രഹപ്രകാരം അവയവങ്ങൾ ദാനം നൽകുവാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.

ഷാർജ സെന്റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലെ വിവിധങ്ങളായ ആത്മീയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ബിജു. എംബിഎ ബിരുദധാരിയും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ബിജു ജോസഫ് ജീസസ് യൂത്ത് , പാലാ പ്രവാസി അപ്പസ്തൊലേറ്റ്, പാലാ സെന്റ് തോമസ് - അൽഫോൻസാ കോളേജ് അലുമിന (സ്റ്റാക്ക്), എന്നിവയിലെ സജീവ പ്രവർത്തകനായിരുന്നു.

ബിജു ജോസഫിന്റെ രചനയിൽ നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അക്കൗണ്ട്സ് മാനേജരായി ഷാർജ ഹമറിയ ഫ്രീ സോണിലുള്ള പ്രമുഖ സ്വകാര്യസ്ഥാപനത്തിലായിരുന്നു ജോലി. തൊടുപുഴ മലങ്കര എസ്‌റ്റേറ്റിലെ മാമൂട്ടിൽ പാടിയിൽ താമസിച്ചിരുന്ന പരേതനായ കുന്നുംപുറം പാപ്പൻ്റെ മൂന്ന് മക്കളിൽ മൂത്തയാളായിരുന്നു ബിജു ജോസഫ്. മാതാവ്: അന്നക്കുട്ടി. സഹോദരങ്ങൾ: ജേക്കബ്, ജോയി. ശവസംസ്കാര ശുശ്രൂഷകൾ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.