ഡോക്ടറുടെ കൊലപാതകം: പ്രതി അറസ്റ്റിൽ

ഡോക്ടറുടെ കൊലപാതകം: പ്രതി അറസ്റ്റിൽ

കുട്ടനെല്ലൂർ (തൃശ്ശൂർ): ദന്തൽ ക്ലിനിക് ഉടമയും ഡോക്ടറും ആയിരുന്ന ഡോ.സോന കുത്തേറ്റ് മരിച്ച കേസിൽ പ്രതി അറസ്റ്റിൽ. സോനയുടെ സുഹൃത്തായ പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. വിവാഹബന്ധം വേർപെടുത്തിയ സോന കുരിയച്ചിറയിലെ ഫ്ലാറ്റിലാണ് രണ്ടു വർഷമായി മഹേഷ്നൊപ്പം താമസിച്ചിരുന്നത്

മൂവാറ്റുപുഴ വലിയകുളങ്ങര ജോസിൻറെ മകൾ ഡോക്ടർ സോനക്ക് ക്ലിനിക്കിൽ ബന്ധുക്കളുടെയും മറ്റ് സുഹൃത്തുക്കളുടെയും മുമ്പിൽ വെച്ചാണ് കുത്തേറ്റത്. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ ഉടൻതന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സാമ്പത്തിക ഇടപാടുകളിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത് എന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. സോനയുടെ ക്ലിനിക്കിൻറെ ഇൻറീരിയൽ ഡിസൈൻ ചെയ്തത് മഹേഷ് ആയിരുന്നു. 7 ലക്ഷം രൂപയുടെ പണിക്ക് 22 ലക്ഷം രൂപ സോനയുടെ കയ്യിൽ നിന്നും കൈപ്പറ്റിയിരുന്നു. ഇത് തിരികെ ലഭിക്കണമെന്ന് പരാതിയുമായി സോന പോലീസിനെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് മഹേഷ് ഈ ക്രൂരകൃത്യം ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.