കോഴിക്കോട്: ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം പിടികൂടി. ആര്‍പിഎഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ചെന്നൈ സ്വദേശിയായ യാത്രക്കാരിയാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇവര്‍ ചെന്നൈയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ട്രെയിനിന്റെ ഡി 1 കംപാര്‍ട്ട്മെന്റിലെ സീറ്റിന് അടിയില്‍ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.