കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടോള്‍ പിരിവ് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇടപെടല്‍. ടോള്‍ പിരിക്കാനുള്ള ഉത്തരവിന്റെ പകര്‍പ്പുമായി വന്നാലേ ടോള്‍ പിരിവ് ആരംഭിക്കാന്‍ സാധിക്കൂവെന്നും പോലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെ എട്ട് മണി മുതല്‍ ടോള്‍ പിരിക്കാനായിരുന്നു കമ്പനിയുടെ നീക്കം. വാട്‌സാപ്പ് സന്ദേശത്തിലൂടെ ഇന്നലെ രാത്രി വൈകിയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ദേശീയ പാത അതോറിറ്റിക്ക് കത്തയച്ചിരുന്നു.