ഡാളസ്: ഡാളസിലെ എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസിന്റെ 2025 പ്രവര്‍ത്തനോദ്ഘാടനവും സാഹിത്യ പുരസ്‌കാരദാനവും മാര്‍ച്ച് എട്ട് ശനിയാഴ്ച്ച രാവിലെ 10:30 ന് ഗാര്‍ലാന്‍ഡ് പബ്ലിക് ലൈബ്രറി ഹാളില്‍ വച്ച് നടത്തപ്പെടും. ഈ വര്‍ഷത്തെ മലയാളം മിഷന്‍ പ്രവാസി പുരസ്‌കാരം നേടിയ പ്രസിദ്ധ സാഹിത്യകാരന്‍ കെ.വി പ്രവീണ്‍ പരിപാടി ഉല്‍ഘാടനം ചെയ്യും.
പ്രവാസി മലയാള കവി ജേക്കബ് മനയിലിന്റെ പേരിലുള്ള കേരള ലിറ്റററീ സൊസൈറ്റി മനയില്‍ കവിതാ അവാര്‍ഡ് 2024, ജെസി ജയകൃഷ്ണന്‍ സ്വീകരിക്കും. പ്രശസ്ത മലയാള കവി സെബാസ്റ്റ്യന്‍ ജൂറിയായ അവാര്‍ഡ് കമ്മിറ്റിയാണ് ജെസിയുടെ 'നൊഷ്ടാള്‍ജിയ' എന്ന കവിത തിരഞ്ഞെടുത്തത്.
കേരള ലിറ്റററീ സൊസൈറ്റി ഡാളസ് ഏര്‍പ്പെടുത്തിയ എബ്രഹാം തെക്കേമുറി സ്മാരക കഥാ അവാര്‍ഡ് ഡോ. മധു നമ്പ്യാര്‍ക്ക് നല്‍കും. എബ്രഹാം തെക്കേമുറി സ്മാരക കഥ അവാര്‍ഡ് ഡോ.മധു നമ്പ്യാര്‍ എഴുതിയ 'ചാര നിറത്തിലെ പകലുകള്‍' എന്ന കഥയ്ക്കാണ് ലഭിച്ചത്. പ്രശസ്ത കഥാകൃത്ത് വിനു ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ഉള്ള ജൂറി അംഗങ്ങളാണ് പ്രസ്തുത കഥ തിരഞ്ഞെടുത്തത്.
കേരള ലിറ്റററീ സൊസൈറ്റി ഡാളസിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടൊപ്പം ഔദ്യോഗിക തുടക്കം കുറിക്കും.
കൂടുതലറിയാന്‍: സെക്രട്ടറി 214 763 3079