പൊതു പാര്‍ക്കിങ്: ഷാര്‍ജയില്‍ ഇനി മുതല്‍ ഏകീകൃത സംവിധാനം

 പൊതു പാര്‍ക്കിങ്: ഷാര്‍ജയില്‍ ഇനി മുതല്‍ ഏകീകൃത സംവിധാനം

ഷാര്‍ജ: ഷാര്‍ജ എമിറേറ്റ്‌സില്‍ പൊതു പാര്‍ക്കിങിനായി ഏകീകൃത എസ്എംഎസ് പേയ്മെന്റ് സംവിധാനം വരുന്നു. പൊതു പാര്‍ക്കിങ് കൂടുതല്‍ സുഗമവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് നഗരസഭ അറിയിച്ചു.

ഖോര്‍ ഫക്കാനിലെ പാര്‍ക്കിങ് പേയ്മെന്റുകള്‍ക്ക് മുമ്പ് ആവശ്യമായിരുന്ന 'കെ.എച്ച്' എന്ന സിറ്റി കോഡ് നിര്‍ത്തലാക്കിയതായി നഗരസഭ ഉപയോക്താക്കളെ അറിയിച്ചു. ഇപ്പോള്‍ ഷാര്‍ജയിലെ എല്ലാ നഗരങ്ങളിലും മോട്ടോര്‍ വാഹന ഉടമകള്‍ക്ക് ഒരേ ഫോര്‍മാറ്റ് ഉപയോഗിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.