തൊട്ടാൽ പൊള്ളും; ഇന്ധനവില വീണ്ടും കൂടി

തൊട്ടാൽ പൊള്ളും; ഇന്ധനവില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസല്‍ ലിറ്ററിന് 16 പൈസയമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93.05 രൂപയായി. ഡീസല്‍ ലിറ്ററിന് 87.54 ആണ് നഗരത്തില്‍ പുതിയ വില.

മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്ന് വീണ്ടും ഇന്ധനവില ഉയരുന്നത്. കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.33 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 85.92 രൂപയുമാകും. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 21 രൂപയുടെ വര്‍ധനവാണ് രാജ്യത്ത് ഇന്ധനവിലയിലുണ്ടായത്.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇന്ധനവില നൂറുകടന്നു. ഇന്ധനവിലയ്‌ക്കൊപ്പം അവശ്യവസ്തുക്കളുടെ വിലയും ഉയരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.