തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയെ സ്വകാര്യ വാഹനത്തില്‍ കോടതിയില്‍ കൊണ്ടുപോയ മൂന്ന് പൊലീകാര്‍ക്കെതിരെ നടപടി. കണ്ണൂരില്‍ നിന്ന് മാഹി കോടതിയില്‍ ഹാജരാക്കാന്‍ കൊടി സുനിയെ സുഹൃത്തിന്റെ വാഹനത്തില്‍ കൊണ്ടുപോയവര്‍ക്കെതിരെയാണ് നടപടി.
സുഹൃത്തിന്റെ വീട്ടില്‍ സല്‍ക്കാരത്തിനും പൊലീസ് അകമ്പടിയില്‍ കൊണ്ടുപോയി. സല്‍ക്കാരത്തിനിടെ കൊടി സുനിയും സുഹൃത്തുമായി വാക്കേറ്റമുണ്ടായതോടെയാണ് വിവരം പുറത്തായത്.
കണ്ണൂര്‍ എസ്പി, ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം എആര്‍ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ ജോയ്ക്കുട്ടി, സിപിഒമാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.