പിഎസ്‍സി സമരം; മന്ത്രി എ.കെ.ബാലൻ ഉദ്യോഗാർത്ഥികളുമായി നാളെ ചർച്ച നടത്തും

പിഎസ്‍സി സമരം; മന്ത്രി എ.കെ.ബാലൻ  ഉദ്യോഗാർത്ഥികളുമായി നാളെ ചർച്ച നടത്തും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ സമരം തുടരുകയാണ്. ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മന്ത്രി എ.കെ.ബാലൻ സമരക്കാരുമായി നാളെ ചർച്ച നടത്തും.

തെര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ സർക്കാറിന് പുതിയ ഉറപ്പുകൾ നൽകാനാകില്ല. നാളെ നടക്കുന്ന ചർച്ചയിൽ എന്തെങ്കിലും പരിഹാരമുണ്ടായാൽ മാത്രമേ ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ സാധിക്കുകയുള്ളുയെന്നാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.