എട്ടാം ദിവസവും മൂല്യം ഉയര്‍ന്ന് തന്നെ: മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍ രൂപ; ഓഹരി വിപണിയില്‍ നഷ്ടം

എട്ടാം ദിവസവും മൂല്യം ഉയര്‍ന്ന് തന്നെ: മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍ രൂപ; ഓഹരി വിപണിയില്‍ നഷ്ടം

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. 86.20 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

ഇന്നലെ 86.37 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷം ആദ്യമായാണ് തുടര്‍ച്ചയായി ഇത്രയും ദിവസം രൂപ നേട്ടം കൈവരിച്ചത്. മാര്‍ച്ചില്‍ ഇതുവരെ 1.46 ശതമാനം നേട്ടമാണ് രൂപയ്ക്ക് ഉണ്ടായത്. ഡോളര്‍ ദുര്‍ബലമായത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് ഗുണമായത്. രൂപ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

അതിനിടെ തുടര്‍ച്ചയായി നാല് ദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. 252 പോയിന്റ് നഷ്ടത്തോടെ 76,095 എന്ന നിലയിലാണ് സെന്‍സെക്സ്. നിഫ്റ്റിയിലും സമാനമായ നഷ്ടം നേരിട്ടു. ബജാജ് ഫിനാന്‍സ്, എയര്‍ടെല്‍, സണ്‍ഫാര്‍മ, ഹീറോ മോട്ടോകോര്‍പ്പ് ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.