'ഉറപ്പാണ് എല്‍ഡിഎഫ്'; പുതിയ പരസ്യ വാചകവുമായി ഇടത് മുന്നണി

'ഉറപ്പാണ് എല്‍ഡിഎഫ്'; പുതിയ പരസ്യ വാചകവുമായി ഇടത് മുന്നണി

കൊച്ചി: പുതിയ തിരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എല്‍ഡിഎഫ്. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നാണ് പുതിയ പരസ്യവാചകം.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തുവന്ന അഭിപ്രായ സര്‍വ്വേ ഫലങ്ങളും അനുകൂലമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പരസ്യ വാചകം രൂപപ്പെടുത്താന്‍ ഇടതു മുന്നണിയെ പ്രേരിപ്പിച്ചത്. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപ തലക്കെട്ടുകളുമുണ്ട്.

മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകള്‍. സര്‍ക്കാര്‍ നടപ്പാക്കിയ വികസന, ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോര്‍ഡിലുണ്ട്. പരസ്യ ബോര്‍ഡുകള്‍ക്ക് പുറമേ സോഷ്യല്‍ മീഡിയയിലും 'ഉറപ്പാണ് എല്‍ഡിഎഫ്' എന്ന ഹാഷ് ടാഗ് ക്യാമ്പയിന്‍ ആരംഭിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചതായാണ് സൂചന. എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും എന്ന 2016 ലെ ഇടത് മുന്നണിയുടെ പരസ്യ വാചകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.