എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി മോഡല്‍ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി മോഡല്‍ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസഥാനത്തെ എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി മോഡല്‍ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. പരീക്ഷകള്‍ എഴുതാന്‍ കുട്ടികള്‍ ഇന്ന് രാവിലെ സ്‌കൂളുകളില്‍ എത്തും. 9.45 നാണ് എസ്എസ്എൽസി മോഡൽ പരീക്ഷ ആരംഭിക്കുന്നത്. കോവിഡിന്റെ എല്ലാ മുന്‍കരുതലുകളും പാലിച്ചാണ് പരീക്ഷകള്‍ നടത്തുന്നത്.

മാർച്ച് അഞ്ചിന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി 10 ന് ഉത്തരക്കടലാസുകൾ വിതരണം ചെയ്യും. ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന 17 വരെ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തേണ്ടതില്ല. കോവിഡ് ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തരുതെന്ന് നിർദേശിക്കുന്നത്.

ഇത്തവണത്ത എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച്‌ 17ന് ആരംഭിക്കും. 30 ന് പരീക്ഷ പൂര്‍ത്തിയാക്കും. ഹയർ സെക്കൻഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എൽസിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.