സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും.

നാളെ രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്. ബസ്, ഓട്ടോ, ടാക്സി, ചരക്കുവാഹനങ്ങള്‍ പണിമുടക്കില്‍ അണിചേരും. സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്‌ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.

പാല്‍, പത്രം, ആംബുലന്‍സ്, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.