ഉറപ്പല്ല, അറപ്പാണ് എല്‍ഡിഎഫ്: കെ.സുരേന്ദ്രന്‍

ഉറപ്പല്ല, അറപ്പാണ് എല്‍ഡിഎഫ്: കെ.സുരേന്ദ്രന്‍

കൊച്ചി: എല്‍ഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വാചകത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഉറപ്പല്ല, അറപ്പാണ് എല്‍ഡിഎഫ് എന്ന് വിജയ യാത്രയ്ക്ക് തൃപ്പൂണിത്തുറയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

കേരള രാഷ്ട്രീയത്തെ മലീമസമാക്കിയവരാണ് എല്‍ഡിഎഫുകാര്‍. മണിച്ചന്‍ മുതല്‍ ഇങ്ങോട്ട് എല്ലാ കള്ളന്‍മാരുടെയും അധോലോകക്കാരുടേയും പണം വാങ്ങിയവരാണ് സിപിഎമ്മുകാര്‍. എങ്ങനെയാണ് കേരളത്തിന്റെ ഭരണവ്യവസ്ഥയില്‍ കള്ളന്‍മാര്‍ക്ക് കയറി വരാന്‍ സാധിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണ്ണമായും തട്ടിപ്പുകാരുടെ പാര്‍ട്ടിയായി മാറി.

യുഡിഎഫ് അഴിമതിയുടെ കാര്യത്തില്‍ അതിനേക്കാള്‍ മുകളിലാണ്. അഴിമതിയില്‍ മുങ്ങി കുളിച്ച ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തുകയാണവര്‍. എന്നാല്‍ എന്‍ഡിഎ അഴിമതിക്കെതിരെ യുദ്ധം ചെയ്യുന്നവരെയാണ് മുന്നില്‍ നിര്‍ത്തുന്നത്. ജേക്കബ് തോമസും ഇ. ശ്രീധരനുമെല്ലാം ബിജെപിക്കൊപ്പം നില്‍ക്കുന്നത് അഴിമതി തുടച്ച് നീക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.