കൊച്ചി: വിജയ യാത്രയുടെ ഭാഗമായി കൊച്ചിയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണനും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ എന്‍ഡിഎ പ്രതീക്ഷിക്കുന്നതായി ബിജെപിയുടെ കേരളത്തിലെ തെരഞ്ഞടുപ്പ് ചുമതലയുള്ള അശ്വത് നാരായണന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊച്ചിയിലെ കത്തോലിക്കാസഭാ ആസ്ഥാനമായ പിഒസിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. എന്നാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും നിര്‍ണായക സ്വാധീനമുള്ള ക്രൈസ്തവ സമുദായത്തിന്റെ വോട്ടുകളില്‍ കണ്ണുവച്ചാണ് ബിജെപി നേതാക്കളുടെ സന്ദര്‍ശനം.