ഡോ. വിശ്വാസ് മേത്ത: മുഖ്യ വിവരാവകാശ കമ്മീഷണർ

ഡോ. വിശ്വാസ് മേത്ത: മുഖ്യ വിവരാവകാശ കമ്മീഷണർ

തിരുവനന്തപുരം: മുഖ്യ വിവരാവകാശ കമ്മീഷണറായി ഡോ: വിശ്വാസ് മേത്ത സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

അതേസമയം, പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ഏറ്റെടുക്കുന്ന ചുമതലകൾ ഗംഭീരമായി നിർവഹിച്ച വ്യക്തിയാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹം ചീഫ് സെക്രട്ടറിയായത്. 2018ലെയും 2019ലെയും പ്രളയം, നിപ്പ തുടങ്ങിയ ഘട്ടങ്ങളിലും ഫലപ്രദമായി ഇടപെടുന്നതിന് പറ്റുന്ന ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു.

ചടങ്ങില്‍ മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, വിവിധ സെക്രട്ടറിമാര്‍, വിവരാവകാശ കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.