ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞു; വഖഫ് ബില്‍ കൊണ്ട് മുനമ്പം പ്രശ്‌നം തീരില്ലെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി

ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞു; വഖഫ് ബില്‍ കൊണ്ട് മുനമ്പം പ്രശ്‌നം തീരില്ലെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിയാണ് മുനമ്പം പ്രശ്‌നത്തിന്റെ പരിഹാരമെന്ന് ബിജെപി പ്രചരിപ്പിച്ചുവെന്നും പക്ഷേ, അതിപ്പോള്‍ പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കും. അതിന് വേണ്ടിയാണ് കമ്മിഷനെ വെച്ചത്. കമ്മിഷനെ വച്ചപ്പോള്‍ തന്നെ സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവര്‍ സമരം നിര്‍ത്തിയില്ല. അവര്‍ക്ക് ചിലര്‍ പ്രതീക്ഷ കൊടുത്തു. വഫഖ് ബില്‍ കൊണ്ട് മുനമ്പം പ്രശ്‌നം തീരില്ലെന്ന് ഇപ്പോള്‍ വ്യക്തമായി. ഇതോടെ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞു.

കിരണ്‍ റിജിജുവിനെ കൊണ്ടുവന്നുള്ള ബിജെപി രാഷ്ട്രീയ നാടകം പൊളിഞ്ഞു. മുനമ്പത്തുകാരെ ബിജെപി പറഞ്ഞു പറ്റിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിക്ക് പിന്തുണ നല്‍കുന്ന വാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

വഖഫ് വിഷയത്തില്‍ ലീഗിന്റേത് ഇരട്ടത്താപ്പാണെന്നും തളിപ്പറമ്പ് സര്‍ സയിദ് കോളജില്‍ ലീഗ് സ്വീകരിക്കുന്ന നിലപാട് വ്യത്യസ്ഥമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.