തിരുവനന്തപുരം: ഇന്ധന വിലയില്‍ പ്രതിഷേധിച്ച് നടക്കുന്ന സംയുക്ത വാഹന പണിമുടക്കിനെ തുടര്‍ന്ന് നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, മോഡല്‍ പരീക്ഷകള്‍ എട്ടാം തീയതിയിലേക്കാണ് മാറ്റിയത്.
എം. ജി. സര്‍വകലാശാല, കേരള സര്‍വകലാശാല, എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെ.ടി.യു.), കാലടി സംസ്കൃത സര്‍വകലാശാല എന്നിവിടങ്ങളില്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ബി.എം.എസ്. ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.