ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച അന്വേഷണം വേണം: കെസിബിസി മദ്യവിരുദ്ധ സമിതി

ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച അന്വേഷണം വേണം: കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി.

നടനെ സിനിമാ മേഖലയില്‍ നിന്നും പുറത്താക്കാന്‍ ബന്ധപ്പെട്ട സംഘടനകള്‍ തയാറാകണം. അല്ലാത്തപക്ഷം ഇയാളുടെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ പൊതുസമൂഹം തയാറാകണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.

ഷൈന്‍ ടോം ചാക്കോ മാരക ലഹരിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ശ്രമിക്കുകയാണ്. സിനിമാ മേഖല സമ്പൂര്‍ണമായും ലഹരി ശുദ്ധീകരണം നടത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.