തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. കെപിസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണിക്കാണ് യോഗം. സ്ഥാനാര്‍ഥി നിര്‍ണായ ചര്‍ച്ച നടക്കും. ഘടക കക്ഷികളുമായി ധാരണയിലെത്തിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും ഇന്ന് തെരഞ്ഞെടുക്കും.
തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ എംപിമാരും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളും നല്‍കുന്ന നിര്‍ദേശങ്ങളും ഡിസിസികള്‍ കെപിസിസിക്ക് നല്‍കിയ പട്ടികയും ചര്‍ച്ച ചെയ്യും.
അതേസമയം ചങ്ങനാശ്ശേരി സീറ്റ് കേരളാ കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ഉടന്‍ തന്നെ നേതാക്കള്‍ സ്ഥാനാര്‍ഥി പട്ടികയുമായി ഡല്‍ഹിയിലേക്ക് പോകും. അതിന് ശേഷം അടുത്ത ആഴ്ച സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയേക്കും.