പരസ്പരം കുത്തിയതാണെന്ന് പ്രാഥമിക നിഗമനം: കുവൈറ്റില്‍ നഴ്സുമാരായ മലയാളി ദമ്പതികള്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

പരസ്പരം കുത്തിയതാണെന്ന് പ്രാഥമിക നിഗമനം: കുവൈറ്റില്‍ നഴ്സുമാരായ മലയാളി ദമ്പതികള്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നഴ്സുമാരായ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍. അബ്ബാസിയയില്‍ താമസിക്കുന്ന സൂരജ്, ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അബ്ബാസിയയിലെ താമസ സ്ഥലത്തെ ഫ്‌ളാറ്റില്‍ ഇരുവരെയും കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണൂര്‍ സ്വദേശിയായ സൂരജ് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. മൂവാറ്റുപുഴ കീഴില്ലം സ്വദേശി ബിന്‍സി കുവൈറ്റിലെ പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സാണ്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെയാണ് സൂരജും ബിന്‍സിയും ഫ്‌ളാറ്റിലെത്തിയത്. ഇരുവരും വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയും ഭര്‍ത്താവും പരസ്പരം തര്‍ക്കിക്കുന്നതും മറ്റും അയല്‍പക്കത്ത് താമസിക്കുന്നവര്‍ കേട്ടതായി പറയുന്നു.

രാവിലെ കെട്ടിട കാവല്‍ക്കാരന്‍ വന്നു നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്ന നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.