തിരുവനന്തപുരം: സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു.വാക്സിനേഷന്റെ രണ്ടാം ദിനത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ വാക്സിന്‍ സ്വീകരിച്ചു.
ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വാക്സിന്‍ കേന്ദ്രത്തിലെത്തിയാണ് വാക്സിന്‍ സ്വീകരിച്ചത്. ആരോഗ്യമന്ത്രിക്കൊപ്പം ഭര്‍ത്താവ് കെ. ഭാസ്‌കരനും വാക്സിന്‍ സ്വീകരിക്കാനെത്തി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നാണ് വാക്സിന്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് മന്ത്രിമാരില്‍ ആദ്യം വാക്സിനെടുത്തത് കടന്നപ്പള്ളി രാമചന്ദ്രനാണ്. കോവിഡ് വാക്സിന്‍ സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാക്സിന്‍ സ്വീകരിച്ചേക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ മെഡിക്കല്‍ കോളേജിന് അറിയിപ്പ് നല്‍കുകയും അതനുസരിച്ച് ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രി പിന്നീട് വാക്സിൻ സ്വീകരിക്കുകയുള്ളൂ.