കോഴിക്കോട്: ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, ടി.വി.രാജേഷ് എംഎല്‍എ, കെ.കെ.ദിനേശ് എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
വിമാന യാത്രക്കൂലി വര്‍ധനവിനെതിരെ കോഴിക്കോട് എയര്‍ഇന്ത്യയുടെ ഓഫിസിലേക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയ കേസിലാണ് നടപടി. 2016 ലാണ് സംഭവം.
കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് മൂവരെയും കോഴിക്കോട് സിജെഎം കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഹൈക്കോടതി ഉത്തരവനുസരിച്ചാണ് ഇവര്‍ സിജെഎം കോടതിയില്‍ ഹാജരായത്.