മുല്ലപ്പള്ളിയും സുധീരനും കുര്യനും മത്സരിക്കാനില്ല

മുല്ലപ്പള്ളിയും സുധീരനും കുര്യനും മത്സരിക്കാനില്ല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന തീരുമാനം അറിയിച്ചത്. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുതിര്‍ന്ന നേതാക്കളായ വി.എം സുധീരനും പി.ജെ കുര്യനും മത്സരിക്കാനില്ലെന്ന് അറിയിച്ചു. നാല് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന് പി.സി ചാക്കോ അഭിപ്രായപ്പെട്ടു. 25 വര്‍ഷം എംഎല്‍എയായവര്‍ മാറി നില്‍ക്കണമെന്ന് സുധീരനും യോഗത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായാണ് തിരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.