ഫ്‌ളോറിഡയിൽ തടാകത്തില്‍ ഭര്‍ത്താവിനൊപ്പം കനോയിങ് നടത്തുന്നതിനിടെ 61കാരിക്ക് മുതലയുടെ ആക്രമണത്തില്‍ മരണം

ഫ്‌ളോറിഡയിൽ തടാകത്തില്‍ ഭര്‍ത്താവിനൊപ്പം കനോയിങ് നടത്തുന്നതിനിടെ 61കാരിക്ക് മുതലയുടെ ആക്രമണത്തില്‍ മരണം

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ തടാകത്തില്‍ ഭര്‍ത്താവിനൊപ്പം കനോയിങ് നടത്തുകയായിരുന്ന സ്ത്രീയെ മുതല ആക്രമിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഫ്‌ളോറിഡയിലെ ഡാവന്‍പോര്‍ട്ടില്‍ നിന്നുള്ള 61 വയസുകാരി സിന്തിയ ഡീക്കെമ എന്ന സ്ത്രീയാണ് മരിച്ചത്.

ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ തടാകത്തില്‍ ഭര്‍ത്താവിനൊപ്പം കനോയിങ് നടത്തുകയായിരുന്ന സിന്തിയയെ ഒരു മുതല ആക്രമിക്കുന്നത് കണ്ട ഭര്‍ത്താവ് അവരെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിയാതെപോവുകയായിരുന്നു. ഒര്‍ലാന്‍ഡോയുടെ തെക്ക് ഭാഗത്തുള്ള കിസിമ്മി തടാകത്തിനടുത്തെ ടൈഗര്‍ ക്രീക്കിനടുത്തായിരുന്നു മുതലയുടെ ആക്രമണം നടന്നതെന്ന് ഫ്‌ളോറിഡ മത്സ്യ-വന്യജീവി സംരക്ഷണ കമ്മീഷന്‍ പറഞ്ഞു. മാര്‍ച്ചില്‍ ഇതേ സ്ഥലത്ത് കയാക്കിങ് നടത്തുന്നതിനിടെ ഒരു സ്ത്രീയുടെ കൈയില്‍ മുതല കടിച്ചിരുന്നു.

ആക്രമണം നടക്കുമ്പോള്‍ സിന്തിയ 14 അടി നീളമുള്ള ഒരു കനോയില്‍ ഇരിക്കുകയായിരുന്നു. ഇത് ഒരു വലിയ മുതലയ്ക്ക് മുകളിലൂടെ കടന്നുപോകുമ്പോള്‍ മുതല കനോയെ ആക്രമിച്ചു. ഇതോടെ രണ്ടുപേരും വെള്ളത്തില്‍ വീണു. മുതലയുടെ അടുത്തേക്ക് വീണുപോയ സിന്തിയയ്ക്ക് രക്ഷപെടാനായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.